Trending

കൂരാച്ചുണ്ട് കുടുംബശ്രീയുടെ വിപണന മേളക്ക് ആവേശകരമായ സമാപനം


പ്രാദേശിക കലാകാരന്മാർ അണിനിരണ താളരാഗലയശ്രുതി മധുര സംഗീത പരിപാടിയോടെ കൂരാച്ചുണ്ട് പഞ്ചായത്ത്‌ കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് സമാപനമായി. അവസാന ദിവസമായ വെള്ളിയാഴ്ചയും സ്റ്റാളുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കിയ ക്യാരറ്റ്, പൈനാപ്പിൾ പായസമായിരുന്നു അവസാന ദിവസത്തെ പ്രധാന ആകർഷണം. 

വിഷരഹിത പച്ചക്കറികൾ, ജൈവ കാർഷിക വിഭവങ്ങൾ, ചിരട്ട കൊണ്ടുള്ള ഗൃഹോപകരണങ്ങൾ, തടിയിലും ചിരട്ടയിലും തീർത്ത കരകൗശല വസ്തുക്കൾ, കുടുംബശ്രീ ഹോം ഷോപ്പ് ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവ വാങ്ങാൻ നിരവധിയാളുകൾ കഴിഞ്ഞ 3 ദിവസങ്ങളിൽ മേളയിൽ എത്തിയിരുന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാർ, അസിസ്റ്റന്റ് സെക്രട്ടറി മനിൽകുമാർ കെ.പി., കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഓണം വിപണന മേളയെ വിജയമാക്കിയത്.

ഇവർക്കൊപ്പം സി.ഡി.എസ്. മെമ്പർമാരായ അനിത ജോൺസൺ, ഉഷ രവീന്ദ്രൻ, ജെസ്സി ജോസഫ്, റസീന സലീം, ഷീജ മാത്യു, സുജാത പവിത്രൻ, സിനി മനോജ്‌, ശ്രുതി കെ.എസ്, ലീല ശ്രീധരൻ, നിഷ എം.എസ്, അഫ്സത്ത്, ഗീത ചന്ദ്രൻ, എക്സ് ഒഫീഷ്യോമാരായ സഫിയ ജമാൽ, മറിയാമ്മ കുര്യക്കോസ്, അക്കൗണ്ടന്റ് രഞ്ജിത്ത് ടി.കെ. എന്നിവർ 
വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുമായി ഓടിനടന്ന് മേളയെ കുറ്റമറ്റതാക്കി.

Post a Comment

Previous Post Next Post