കോയിപ്പറമ്പ് പൗരാവലി സംഘടിപ്പിക്കുന്ന *ഒന്നിച്ചൊരോണം* എന്ന പേരിലുള്ള ഓണാഘോഷം ആഗസ്റ്റ് 22 ശനിയാഴ്ച നടക്കും.
രാവിലെ 7ന് പൂക്കള മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
8 മണി മുതൽ കായിക മത്സരങ്ങൾ. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വ്യക്തിക്ക് വടക്കേൽ കൊച്ചേട്ടൻ, മറിയം സ്മാരക ട്രോഫി ലഭിക്കും. 2ന് വടംവലി മത്സരം. പൂക്കളം - വടംവലി മത്സര വിജയികൾക്ക് അഴക് ബൈ റിയ ഇഷ, സെന കാറ്ററിംഗ് സർവീസ് എന്നിവർ നൽകുന്ന ക്യാഷ് പ്രൈസ്.
വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി. ടി. സൂരജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, രണ്ടാം വാർഡ് മെമ്പർ ആൻസമ്മ എൻ.ജെ, ക്രൈം ബ്രാഞ്ച് DYSP വി.വി. ബെന്നി എന്നിവർ പങ്കെടുക്കും. 6 മുതൽ സിനി ആർട്ടിസ്റ്റ് റിയ ഇഷ, നിയ വർഗീസ് എന്നിവർ നയിക്കുന്ന കലാസന്ധ്യ.