കണ്ണിനും കാതിനും കുളിർമയേകുന്ന വർണാഭ പരിപാടികളുമായി
കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താ ഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. കേരളത്തനിമയിൽ ഒരുക്കിയ വേദിയിൽ നടന്ന ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു.
കർഷക അവാർഡ് ജേതാക്കളായ ജോസഫ് സി.എ. ചെരിയംപുറത്ത്, സജിനി വിജയൻ കിഴക്കയിൽ മീത്തൽ, അബിത സണ്ണി മഠത്തിനാൽ, ഐസക് കുര്യാക്കോസ് കൊറ്റംകോളിൽ, മിനി ബാബു ഇല്ലിക്കൽ, ജോയി വി.വി. വടക്കേൽ, കെ.ജെ. ആന്റണി കരിനാട്ട്, ബിനു തിട്ടയിൽ,
ഗോപാലൻ സി.കെ. പുലിപ്ര മീത്തൽ, അമ്മദ് മാവകുന്നുമ്മൽ, ലിജോ മാണി നരിവേലിൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്തിപത്രം, ഫലകം, കാർഷിക ഉപകരണങ്ങൾ എന്നിവ നൽകി. ജോസഫ് അറക്കൽ, എൻ. ജെ. മാണി &ലൈല മാണി നന്ദളത്ത്, ഫ്രാൻസിസ് കളപ്പുരക്കൽ, എൻ.എച്ച് അലി എന്നിവരുടെ പാവന സ്മരണക്ക് കുടുംബാംഗങ്ങൾ നൽകുന്ന ക്യാഷ് അവാർഡ് കൈമാറി.
അവാർഡ് ജേതാക്കളെ ഹരിതകർമ സേനാംഗങ്ങൾ കുരുമുളക് തൈ നൽകി സ്വീകരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ നാടൻപാട്ട്, തിരുവാതിര എന്നിവ അരങ്ങേറി. മലമുഴക്കി ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാമും ഉണ്ടായിരുന്നു. കല്ലാനോട് സർവീസ് സഹകരണ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവരായിരുന്നു ഇത്തവണത്തെ പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർമാർ. കൃഷി ഓഫീസർ രാജി പി.പി, കൃഷി അസിസ്റ്റന്റുമാരായ പ്രബിത ടി.വി, ദൃശ്യ എം, പെറ്റ് സ്കൗട്ട് ഷൈജ, റോഷിനി, അസീസ് വട്ടക്കുനി എന്നിവർ നേതൃത്വം നൽകി.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർമാരായ എൻ.കെ. കുഞ്ഞമ്മദ്, ജോസ് വെളിയത്ത്, സണ്ണി കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ. അമ്മദ്, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജു കാരക്കട, അരുൺ കെ.ജി, വി.എസ്. ഹമീദ്, എ.കെ. പ്രേമൻ, ജിങ്കോ ശരത്, ജോസ് ചെറുകാവിൽ എന്നിവർ സംസാരിച്ചു.