നാലു ദിവസം മുൻപ് കുമാരസ്വാമിക്ക് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. സായി ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
കക്കയം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'ഗായത്രി' സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു സായി ആനന്ദ്. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിൽ നാടിനും സഹപ്രവർത്തകർക്കും തീരാദുഃഖമായി