ഒഴിവാക്കല്‍ മാനദണ്ഡങ്ങളിലുള്‍പ്പെടാത്ത മുൻഗണനേതര റേഷൻ കാർഡുകള്‍ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ ജൂലൈ 20 (ഇന്ന്) വൈകുന്നേരം അഞ്ച് മണി വരെ സമർപ്പിക്കാവുന്നതാണ്. അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ വഴിയോ അപേക്ഷകള്‍ സമർപ്പിക്കാം.
*ആർക്കൊക്കെ അപേക്ഷിക്കാം*
❓❓❓❓❓❓❓
*ആദ്യം ജൂലൈ 17 വരെയായിരുന്നു സമയപരിധി നല്‍കിയത്. എന്നാല്‍ തുടർന്ന് 20 വരെ നീട്ടുകയായിരുന്നു. മുൻഗണനാ കാർഡുകള്‍ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അർഹരായ കുടുംബങ്ങള്‍ക്ക് മാത്രമായുള്ളതാണ്. അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങള്‍, ആശ്രയമില്ലാത്ത സ്ത്രീകള്‍ ഗൃഹനാഥമാരായ കുടുംബങ്ങള്‍, കടുത്ത ശാരീരിക/മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങള്‍, സർക്കാർ നല്‍കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങള്‍ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം.*
അതേസമയം, സ്വന്തമായി നാലുചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ), കുടുംബത്തില്‍ ആരെങ്കിലും സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരായോ ഇൻകം ടാക്സ് ഒടുക്കുന്നവരായോ ഉള്ളവർ, വിദേശത്ത് നല്ല ജോലിയുള്ളവർ, ഒരേക്കറിലധികം പുരയിടം സ്വന്തമായുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല.
*അപേക്ഷിക്കേണ്ട വിധം*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
`നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്`
ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തില്‍ എത്തിയാല്‍ അവർ സിവില്‍ സപ്ലൈസിൻ്റെ പോർട്ടല്‍ വഴി കൃത്യമായി അപേക്ഷ നല്‍കി അതിൻ്റെ രസീത് നിങ്ങള്‍ക്ക് നല്‍കുന്നതാണ്.
മുൻഗണന കാർഡുകള്‍ ആവശ്യമുള്ള വ്യക്തികള്‍ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.
കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ *ecitizen.civilsupplieskerala.gov.in* വഴി ലോഗിൻ ചെയ്ത് അപേക്ഷ നല്‍കാം.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
'ലഭ്യമായ സേവനങ്ങള്‍' എന്ന സെക്ഷനില്‍ നിന്ന് 'മുൻഗണനാ കാർഡിലേക്കുള്ള മാറ്റം' (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.
Tags:
latest