Trending

ശങ്കരവയൽ ഭാഗത്ത് കാട്ടു് പന്നി ശല്യം രൂക്ഷം കർഷകർ ദുരിതത്തിൽ.

കൂരാച്ചുണ്ട് .: . ശങ്കരവയൽഭാഗത്ത് കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശങ്കരവയലിലെ കർഷകരായ ജോർജ് പൊട്ടുകുളത്തിൽ, നാരായൺ ചെറുവത്ത് മീത്തൽ തുടങ്ങിയവരുടെ കപ്പ കൃഷിയാണ് നശിപ്പിച്ചത്. 

ആറു മാസം മുൻപ് ഈ ഭാഗങ്ങളിൽ പഞ്ചായത്തിൻ്റെ നേതൃത്തിൽ പനികളെ എം പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് വെടിവെച്ചു കൊന്നിരുന്നു. ഇപ്പോൾ വീണ്ടും പന്നി ശല്യം രൂക്ഷമായിരിക്കുകയാണ് പ്രേദേശത്ത്. സ്വകാര്യ പറമ്പുകൾ വർഷങ്ങളായി കാടുവെട്ടാതെയിരിക്കുന്നത് മൂലം ,കൊടും കാടായി മാറി അവിടെ താവളമാക്കുന്ന ക്ഷുദ്രജീവികളാണ് കർഷകരുടെ നിത്യവൃത്തിക്കുവേണ്ടി അധ്വാനിക്കുന്ന കൃഷികളെ നശിപ്പിക്കുന്നതെന്നും.


 കാട് വെട്ടിതെളിക്കാൻ പറമ്പു ഉടമകളും, അതിന് തയ്യാറാവുന്നില്ലേൽ പഞ്ചായത്ത് ഭരണസമിതി കർശന നടപടികൾ ഇത്തരം പറമ്പു ഉടമകൾക്കെതിരെ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപെട്ടു.


Post a Comment

Previous Post Next Post