Trending

യൂത്ത് ഫെസ്റ്റ് 2026 - കോളേജ് വിദ്യാർത്ഥികൾക്കായി മാരത്തോൺ മത്സരം



ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി (17 നും 24 നു മിടയിൽ പ്രായമുള്ളവർ) 5 km മാരത്തോൺ “റെഡ് റൺ” സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ. വി./എയ്ഡ്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായാണ് മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നത്.

ജൂലൈ 30 ന് രാവിലെ 6.30 മണിയ്ക്ക് കോഴിക്കോട് ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന്റെ മുൻവശത്ത് നിന്നും ആരംഭിക്കുന്ന മാരത്തോണിൽ (റെഡ് റൺ) ജില്ലയിലെ ഐ.ടി.ഐ., പോളിടെക്നിക്ക്, ആർട്‌സ് & സയൻസ്, പ്രൊഫഷണൽ കോളേജുകൾ തുടങ്ങി എല്ലാ കോളേജുകളിലേയും 17 വയസ്സിനും 24 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പെൺകുട്ടികൾ, ആൺകുട്ടികൾ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മരത്തോൺ സംഘടിപ്പിക്കുന്നത്. മാരത്തോണിന് മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് പ്രൈസായി നൽകും. ഒന്നാം സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായിരിക്കും. സംസ്ഥാനതലത്തിൽ വിജയിക്കുന്നവർക്ക് ദേശീയതലത്തിൽ പങ്കെടുക്കാവുന്നതാണ്

. താല്പര്യമുള്ളവർ ജൂലൈ 29 നകം എന്ന ലിങ്കിൽ https://forms.gle/9qWidiJtKDHKs7sa8 ചെയ്യുക. മത്സരാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ പ്രിൻസിപ്പാൾ നൽകുന്ന സാക്ഷ്യപാത്രം, വയസ്സ്, ലിംഗം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 9745275657, 8921580446 എന്നീ നമ്പറുകളിലേയ്ക്ക് വിളിയ്ക്കാവുന്നതാണ്.

Post a Comment

Previous Post Next Post