Trending

ഡ്രൈവിങ് ടെസ്റ്റില്‍ 'H' എടുക്കുമ്പോള്‍ ഇനി മുതല്‍ പിന്‍കാമറയില്‍ നോക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ H എടുക്കുമ്പോള്‍ ഇനി മുതല്‍ പിന്‍കാമറയില്‍ നോക്കാം. മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോര്‍ വഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്.

മുമ്പ് കണ്ണാടിയില്‍ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയര്‍വ്യു കാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം. എന്നാല്‍, ചില നിബന്ധനകളുമുണ്ട്. പൂര്‍ണമായി കാമറ നോക്കി ടെസ്റ്റ് എടുക്കാന്‍ പാടില്ല.

Post a Comment

Previous Post Next Post