*കൂരാച്ചുണ്ട്:* എൽ.പി.ജി കണക്ഷനുകളിൽ eKYC നിർബന്ധമാക്കി. നിശ്ചിത സമയത്തിനകം eKYC പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് അടുത്ത മാസം മുതൽ പാചക വാതക വിതരണം നിർത്തിവെക്കുമെന്ന് വിതരണ കമ്പനികൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് ഹാളിൽ നാളെ, ജൂലൈ 1 ബുധനാഴ്ച eKYC ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ക്യാമ്പ്.
ഇൻഡെയ്ൻ, എച്ച്.പി, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ക്യാമ്പിൽ eKYC ചെയ്യാം. ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, കൺസ്യൂമർ നമ്പർ, എൽ.പി.ജി ഐ.ഡി എന്നിവ നിർബന്ധമായും ഹാജരാക്കണം.
സേവനത്തിന് 50 രൂപ നിരക്കിൽ ചാർജ് ഈടാക്കും.
ഏജൻസികൾ: സാരഥി .ഭാരത് ഗ്യാസ് കൂരാച്ചുണ്ട് -
7594010055,
ഡീര ഗ്യാസ് സർവീസസ് പേരാമ്പ്ര - 0496 2610312,
ഇൻഡെയ്ൻ പൂനൂർ സർവീസസ് -
9947220047,
ശിവ ഭാരത് ഗ്യാസ് വിയ്യൂർ - 9447073570, തെങ്ങിൽ ഏജൻസീസ് കൊയിലാണ്ടി - 0496 2620502, കൈരളി ഗ്യാസ് ഏജൻസി ഉള്ള്യേരി - 0496 2654247 എന്നിവയുടെ പരിധിയിലുള്ളവർക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിക്കും.
ഗ്യാസ് കണക്ഷൻ ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത്, ആ വ്യക്തിയുടെ ആധാർ ഉപയോഗിച്ചാണ് ബയോമെട്രിക്/ഒ.ടി.പി വഴി eKYC പൂർത്തിയാക്കുക. ഉപഭോക്താക്കൾ തിരക്ക് ഒഴിവാക്കാൻ രാവിലെ തന്നെ എത്തണമെന്ന് സംഘാടകർ അറിയിച്ചു.