ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് നാഷണൽ പബ്ലിക് സ്കൂളിൽ വിവിധ ബോധവത്കരണ പരിപാടികൾ നടത്തി. വാർഡ് മെമ്പർ റസീന യൂസഫ് മുഖ്യാതിഥി യായി പങ്കെടുത്തു.
ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസെടുത്തു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
പ്രിൻസിപ്പാൾ കെ.ജെ വർക്കി, അധ്യാപകരായ നിമ്മി ജോസഫ്, ഷീന ജിജി, ഷാലി സോണറ്റ്, വിദ്യാർഥികളായ ആഞ്ലീന റോസ്, അജയ് സന്തോഷ്, നജ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശം പകരുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.