Trending

വായിച്ചുവളരാൻ കൂരാച്ചുണ്ടിലെ കുടുംബശ്രീ



സ്ത്രീ ശാക്തീകരണം കേവലം വാക്കുകളിൽ മാത്രല്ലെന്ന് തെളിയിക്കുകയാണ് കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീ. ദേശീയ വായനാദിനത്തിൽ വ്യത്യസ്തമായ കർമ്മപരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സ്ത്രീ മുന്നേറ്റത്തിന്റെ ഉദാത്ത മാതൃക കാട്ടുകയാണ് ഇവർ.

ഒരു വർഷം നീണ്ടുനിൽക്കുന്ന വായന ചലഞ്ച്- റീഡ് ആൻഡ് ഗ്രോ- പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. 
സി.ഡി.എസ് ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു. ജവഹർ മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ജോർജ് ചിരട്ടവയലിൽ മുഖ്യാതിഥിയായിരുന്നു. 

60 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള കൂരാച്ചുണ്ട് ടൗണിലെ ജവഹർ ലൈബ്രറിയുമായി ചേർന്നാണ് പദ്ധതി നടത്തുന്നത്. 2027 ജൂൺ 19 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ ഒരു മാസം ചുരുങ്ങിയത് 2 പുസ്തകം വായിക്കണം. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്കും മികച്ച ആസ്വാദനകുറിപ്പ് തയ്യാറാക്കുന്നവർക്കും സമ്മാനം നൽകും. 

വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ, കമ്മ്യൂണിറ്റി കൗൺസിലർ നിമ്മി പി.സി, മെമ്പർമാരായ അനിത ജോൺസൺ, ഉഷ രവീന്ദ്രൻ, ലൈബ്രേറിയൻ ലീലാമ്മ പുത്തേട്ടുപടവിൽ എന്നിവർ സംസാരിച്ചു.

സി.ഡി.എസ് മെമ്പർമാരായ സിനി മനോജ്‌, ശ്രുതി കെ.എസ്, ലീല ശ്രീധരൻ, നിഷ എം.എസ്, അഫ്സത്ത്, റസീന സലീം, എക്സ് ഒഫീഷ്യോ സഫിയ ജമാൽ, മറിയാമ്മ കുര്യാക്കോസ്, അക്കൗണ്ടന്റ് രഞ്ജിത്ത് ടി. കെ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post