Trending

കൃഷി സംരക്ഷണ ക്യാമ്പയിൻ നടത്തി


കൂരാച്ചുണ്ട് പഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ ആത്മ പദ്ധതിയുടെ ഭാഗമായി കൃഷി സംരക്ഷണ ക്യാമ്പയിൻ നടത്തി. ഖേദ് ബച്ചാവോ അഭിയാൻ എന്ന പേരിലുള്ള ക്യാമ്പയിൻ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ 
ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, വാർഡ് മെമ്പർമാരായ പ്രബീഷ് തളിയോത്ത്, ജോസ് വെളിയത്ത്, സണ്ണി കാനാട്ട്, എൻ.കെ കുഞ്ഞമ്മദ്, ബിന്ദു കുര്യൻ ആനിക്കാട്ട്, കൃഷി ഓഫീസർ രാജി പി. പി, കൃഷി അസിസ്റ്റന്റുമാരായ പ്രബിത ടി.വി, ദൃശ്യ എം, പെസ്റ്റ് സ്കൗട്ട് ഷൈജ തുടങ്ങിയവർ സംസാരിച്ചു.

മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് സുബ്രഹ്മണ്യനും ഖേദ് ബച്ചാവോ അഭിയാൻ ക്യാമ്പയിനെക്കുറിച്ച് ചെലവൂർ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ക്ലാസുകൾ നയിച്ചു.
മൊബൈൽ ക്ലിനിക്കിൽ വെച്ച് മണ്ണ് പരിശോധന നടത്തി.

Post a Comment

Previous Post Next Post