കക്കയം: യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരികൾക്ക് നൽകാതെ, വന സംരക്ഷണത്തിൻ്റെയും ഇക്കോ ടൂറിസത്തിൻ്റെയും പേര് പറഞ്ഞ് PWDറോഡിൽ ഇൻഫർമേഷൻ കൗണ്ടർ എന്ന വ്യാജേന ടിക്കറ്റ് കൗണ്ടർ ഇട്ട് വന സംരക്ഷണ സമിതിയുടെ പേരിൽ സഞ്ചാരികളിൽ നിന്ന് അന്യായമായി കാഷ് പിരിക്കുന്നു എന്ന ആക്ഷേപം നിലനിൽക്കെ, കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സഞ്ചാരികളോട് ഉരക്കുഴിയുടെ പേര് പറഞ്ഞ് ടിക്കറ്റ് നിരക്കി രണ്ടിരട്ടിയാക്കി മാറ്റിയിരിക്കുന്നു. അടിക്കടി ടിക്കറ്റ് നിരക്ക് യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും മെച്ചപെടുത്താതെ വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധങ്ങൾക്ക് ആണ് നിലവിൽ കൂരാച്ചുണ്ടിലെ വിവിധ രാഷ്ട്രിയ, യുവജന സംഘടനകളുടെ തീരുമാനം. കക്കയത്തെ വ്യാപാര വ്യവസ്ഥയെയും, സാധാരണക്കാരായ ടാക്സി തൊഴിലാളികളുടെയും ജീവിതത്തെ വരെ ബാധിക്കുന്ന ഈ ടിക്കറ്റ് വർധനവിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്കാണ് പ്രദേശവാസികളുടെയും തിരുമാനം.
വിനോദ സഞ്ചാരികൾക്ക് ഇരുട്ടടി. നടുറോഡിൽ നിലവിൽ ഇല്ലാത്ത വന സംരക്ഷണ സമിതിയുടെ പേരിൽ ടിക്കറ്റ് വർധനവിന് നിക്കം വീണ്ടും.
byNews desk
•
0