* ഇന്ന് ഉച്ചയ്ക്ക് 12.30-നു ഉദ്യോഗസ്ഥതല യോഗം
കൂരാച്ചുണ്ട് കൂരാച്ചുണ്ട് പഞ്ചായത്ത് ഓട്ടപ്പാലം, മണ്ടോപ്പാറ ഭാഗങ്ങളിൽ കഴി ഞ്ഞ പത്ത് ദിവസമായി തുടർച്ചയായി കാട്ടാന ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുമായി വി.ടി. സൂരജ് എം.എൽ.എ. തുടർച്ചയായ രണ്ടാംദിവസവും സ്ഥലം സന്ദർശിക്കാനെത്തിയ എം.എൽ.എ. വനംവകുപ്പുദ്യോഗസ്ഥരും കർഷകരുമായി ചർച്ച നടത്തി. വനം--റവന്യു വകുപ്പ് മന്ത്രിമാരുമായി എം.എൽ.എ. ഫോണിൽ സംസാരിച്ചു. സോഷ്യൽ ഫോറസ്ട്രിയുടെ തൃശ്ശൂർ ഓഫീസിലുള്ള ബോട്ട് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് അനുവദിക്കാനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കാമെന്ന് വനംവകുപ്പ് മന്ത്രി അറിയിച്ചതായി എം.എൽ.എ. പറഞ്ഞു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉൾപ്പെ ടെയുള്ള ജനപ്രതിനിധികളും വനംവകുപ്പുദ്യോഗസ്ഥരും എം .എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് പഞ്ചായത്ത് ഓഫീസിൽ വിവിധ വകുപ്പ് മേധാവികളുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. തഹസിൽദാർ, ഇറിഗേഷൻ ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി, പോലീസ്, വനംവകുപ്പുദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെ ടുക്കും.