കൂരാച്ചുണ്ട് പഞ്ചായത്ത് ഗവ. വെറ്ററിനറി ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവപ്പ് ആരംഭിച്ചു. പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, എൻ.കെ കുഞ്ഞമ്മദ്, വെറ്ററിനറി സർജൻ ഡോ. കാർത്തിക കെ. എന്നിവർ സംസാരിച്ചു.