നിത്യേനയെന്നോണം താമരശ്ശേരി ചുരത്തിലുണ്ടാകുന്ന കനത്ത ഗതാഗതക്കുരുക്കിൽ പെടാതെ വയനാട്ടിലേക്കും തിരിച്ചും സുഗമമായി യാത്ര ചെയ്യാൻ ഈ ബദൽ പാത സഹായിക്കും. മലയോര മേഖലയിലെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ സാധിക്കും. ഒപ്പം കോഴിക്കോട്-വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾക്ക് ഇത് വൻ കുതിച്ചുചാട്ടമേകും.
വയനാട്ടിൽ നിന്നുള്ള രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള അത്യാധുനിക ആശുപത്രികളിൽ വളരെ വേഗത്തിൽ എത്തിച്ചേരാൻ ഈ പാത ഉപകരിക്കും. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിലവിലുള്ള എല്ലാ സാങ്കേതിക തടസ്സങ്ങളും നിയമക്കുരുക്കുകളും പരിഹരിച്ച് നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രിയുടെ ഭാഗത്തുനിന്ന് പ്രത്യേക നിർദേശവും അടിയന്തിര നടപടികളും ഉണ്ടാകണമെന്ന് അഡ്വ. ഫാത്തിമ തഹ്‌ലിയയും ഷാഫി പറമ്പിലും മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടു. വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പുനൽകി.
Tags:
latest