Trending

കാട്ടാനശല്യത്തിന് എതിരെ അതിവേഗ നടപടികളുമായി കൂരാച്ചുണ്ട് പഞ്ചായത്ത്‌


കൂരാച്ചുണ്ട് പഞ്ചായത്ത്‌ മണ്ടോപ്പാറ, ഓട്ടപ്പാലം ഭാഗങ്ങളിലെ കാട്ടാനശല്യം പ്രതിരോധിക്കാൻ അതിവേഗ ഇടപെടലുമായി കൂരാച്ചുണ്ട് പഞ്ചായത്ത്‌. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കളക്ടർ എം.എസ് മാധവിക്കുട്ടി, ഡി.എഫ്.ഒ ജോഷിൽ, ഇറിഗേഷൻ ചീഫ് എഞ്ചിനീയർ സിനോഷ് സി.എസ് എന്നിവരെ സന്ദർശിച്ച് നിവേദനം നൽകി. 

കാര്യങ്ങൾ നേരിട്ട് വിലയിരുത്താൻ കളക്ടർ പ്രദേശം സന്ദർശിക്കും. കലക്ടറുടെ നിർദ്ദേശപ്രകാരം 
ഡി.എഫ്.ഒ ഇടപ്പെട്ട് മുഴുവൻ സമയ പട്രോളിങ്ങിന് ബോട്ട് അനുവദിച്ചു. വ്യാഴാഴ്ച വൈകിട്ട് മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിങ്ങ് ആരംഭിച്ചു.

പരിചയസമ്പന്നരായ കൂടുതൽ ആർ.ആർ.ടി അംഗങ്ങളെ പ്രദേശത്ത് നിയോഗിക്കുക, കൃഷിവകുപ്പിന്റെ ധനസഹായത്തോടെ വനം വകുപ്പ് നടപ്പിലാക്കുന്ന ഫെൻസിങ്ങിന് ഇറിഗേഷൻ വകുപ്പിന്റെ എൻ.ഒ.സി നടപടികൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘം ഉന്നയിച്ചു. 

പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ, മെമ്പർമാരായ ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത്, സെക്രട്ടറി ഇൻ ചാർജ് മനിൽകുമാർ കെ.പി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post