മൺസൂൺ കാറ്റ് മധ്യ-കിഴക്കൻ ഇന്ത്യയിലെ പുതിയ പ്രദേശങ്ങളിലേക്ക് മുന്നേറുന്നുണ്ടെങ്കിലും മേഘങ്ങൾ രൂപപ്പെടുന്നതിനും മഴ പെയ്യുന്നതിനും ആവശ്യമായ അന്തരീക്ഷ സംവിധാനം നിലവിൽ ദുർബലമായതാണ് ഈ പ്രതിസന്ധിക്ക് കാരണം. ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യത്ത് വലിയ രീതിയിലുള്ള മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 4 മുതൽ ജൂൺ 15 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലുടനീളം 64% മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ കാലയളവിൽ സാധാരണയായി 53.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 19.2 മില്ലീമീറ്റർ മഴ മാത്രമാണ് രാജ്യത്ത് പെയ്തത്.
ജൂൺ 20-ന് ശേഷം അന്തരീക്ഷ ചലനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ 22 നും ജൂൺ 28 നും ഇടയിൽ, കർണാടകയുടെ ഉൾഭാഗം, ആന്ധ്രാപ്രദേശ്-കർണാടക അതിർത്തി പ്രദേശം, തെക്കൻ തമിഴ്‌നാട്, കേരളത്തിലെ പശ്ചിമഘട്ടം എന്നിവിടങ്ങളിൽ ഇടിമിന്നലോടെയുളള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 25-ഓടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും (കേരളം ഉൾപ്പെടെ) കിഴക്കൻ ഇന്ത്യയിലും മഴ വ്യാപകമായി പെയ്യാൻ തുടങ്ങുമെന്നുമാണ് കാലാവസ്ഥ പ്രവചനം.
Tags:
latest