പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള (Self Enumeration) സൗകര്യം ജൂൺ 30 വരെ.
- ആദ്യഘട്ടത്തിൽ (ഇപ്പോൾ) കുടുംബത്തിന്റെ താമസ സൗകര്യങ്ങളുടെ അവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉള്ളത്.
- കുടുംബത്തിലെ ഓരോ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ 2027 ഫെബ്രുവരിയോടെ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ഉണ്ടാകുക.
സെന്‍സസ് ഉദ്യോഗസ്ഥര്‍ ജൂലൈ 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീടുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാൻ ഇതുവഴി സാധിക്കും. ഏകദേശം 15 - 20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
*Census Self-Enumeration ലിങ്ക്*👇
https://se.census.gov.in/
റജിസ്‌റ്റർ ചെയ്യേണ്ട വിധം
- മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ശേഷം വരുന്ന വിൻഡോയിൽ സംസ്ഥാനം തിരഞ്ഞെടുക്കുക.
- കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
- ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക (ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല).
- OTP വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
- പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്.
- സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ 'H' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (S.E.ID) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. 2026 ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക. കൂടുതല്‍ വ്യക്തതയ്ക്കായി പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭ്യമാണ്.
Tags:
latest