Trending

ശുചിത്വ സന്ദേശവുമായി ഒരു ദിനം, ഒരു വാർഡ് ക്യാമ്പയിൻ


കൂരാച്ചുണ്ട് പഞ്ചായത്ത്‌, സാമൂഹിക ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉറവിട നശീകരണ ക്യാമ്പയിൻ പതിനാലാം വാർഡിൽ നടന്നു. ഒരു ദിനം, ഒരു വാർഡ് എന്ന പേരിലുള്ള ക്യാമ്പയിൻ മെമ്പർ ബിന്ദു കുര്യൻ ആനിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി അധ്യക്ഷത വഹിച്ചു. 

ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡിലെ വീടുകൾ സന്ദർശിച്ചു. മഴക്കാല രോഗങ്ങൾക്ക് എതിരെ ബോധവത്കരണം നടത്തി. 

JHI മനു, JPHN നോബിൾ, ആശാവർക്കർ ശ്രീജ ബാലൻ, ADS അംഗം സിനി ബിനു ആനിക്കാട്ട്, പൊതുപ്രവർത്തകരായ ജോയി കുര്യൻ മുട്ടുംമുഖത്ത്, തോമസ് ആനിക്കാട്ട്, മോളി മണലേൽ, ലില്ലി വെള്ളാരംകാലയിൽ, സന്ധ്യ രാജീവൻ, പ്രിയ തെങ്ങുംപള്ളിയിൽ, ധന്യ കോട്ടുമ്മേൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post