കൂരാച്ചുണ്ട് പഞ്ചായത്ത് എട്ടാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത പറപ്പള്ളിൽപ്പടി- തടത്തിൽ താഴെ അങ്കണവാടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ ചെറിയാൻ ജോസഫ് അറക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ് തെക്കേപറമ്പിൽ, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, തോമസ് കുമ്പുക്കൽ, വിഎസ് ഹമീദ് എന്നിവർ സംസാരിച്ചു.
നിക്സൺ പറപ്പള്ളിൽ, കാർത്തിക വിജയൻ, അമൽ ചിറ്റക്കാട്ടുകുഴി, മാത്യൂസ് വരിക്കശ്ശേരി, സണ്ണി പറപ്പള്ളിൽ, ജിന്റോ വരിക്കശ്ശേരി, ബെന്നി പറപ്പള്ളിൽ, ജോസ് വരിക്കശ്ശേരി, ഷബീബ എന്നിവർ നേതൃത്വം നൽകി.