Trending

നവീകരിച്ച ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു


കൂരാച്ചുണ്ട് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അത്യോടി ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിടം പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു 
കടലാശ്ശേരി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അനു സി മാത്യു റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുറ്റത്ത് ഔഷധസസ്യ തൈ നട്ടു. പഞ്ചായത്തിന്റെ 23 ലക്ഷവും കേന്ദ്ര ഗവൺമെന്റിന്റെ 6 ലക്ഷവും ചിലവിട്ടാണ് നവീകരണം പൂർത്തിയാക്കിയത്.
1959ലാണ് കൂരാച്ചുണ്ടിൽ ഗവ. ആയുർവേദ ഡിസ്പെൻസറി ആരംഭിച്ചത്. 2001ൽ നിലവിലെ കെട്ടിടത്തിന്റെ പണികൾ പൂർത്തിയായി. 2022ൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ NABH സർട്ടിഫിക്കേഷനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. OP പഞ്ചകർമ യൂണിറ്റിന് കോഴിക്കോട് ജില്ലയിൽനിന്ന് പരിഗണിക്കുന്ന 2 സ്ഥാപനങ്ങളിൽ ഒന്നാണ് കൂരാച്ചുണ്ടിലേത്. 

ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ റസീന യൂസഫ്, എൻ.കെ കുഞ്ഞമ്മദ്, പ്രബീഷ് തളിയോത്ത്, ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, ആൻസമ്മ എൻ.ജെ, ജലീൽ കുന്നുംപുറത്ത്, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, മുൻ പ്രസിഡന്റ് വിൻസി തോമസ്, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post