Trending

എസ്.എസ്.എൽ.സി പരീക്ഷയിൽ 100% നേടിയ സ്കൂളുകളെ അഭിനന്ദിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത്‌



എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ കൂരാച്ചുണ്ട് പഞ്ചായത്തിലെ കൂരാച്ചുണ്ട് സെന്റ് തോമസ്, കല്ലാനോട് സെന്റ് മേരീസ് സ്കൂളുകളെ പഞ്ചായത്ത്‌ ഭരണസമിതി അഭിനന്ദനം അറിയിച്ചു. 

സെന്റ് തോമസ് സ്കൂളിൽ 174 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 23 പേർ ഫുൾ എ പ്ലസ് നേടി. സെന്റ് മേരീസിൽ 103 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 20 പേർ ഫുൾ എ പ്ലസ് നേടി. തുടർച്ചയായി ഇരുപത്തിരണ്ടാം വർഷമാണ് കല്ലാനോട് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. 

പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ്‌ കമ്മിറ്റി അധ്യക്ഷരായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, ആൻസമ്മ എൻ.ജെ, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത് എന്നിവർ പങ്കെടുത്തു.

കൂരാച്ചുണ്ട് സ്കൂളിൽ ഹെഡ്മാസ്റ്റർ ഷിബു മാത്യൂസ്, അധ്യാപകരായ അജയ് കാനാട്ട്, ഷിനിയമ്മ വർഗീസ്, സംഗീത ജോസഫ്, ജൂലിമോൾ എം.എ, ജിഷ അഗസ്റ്റിൻ, ഷേർലി ജോസഫ് എന്നിവർ നേതൃത്വം നൽകി. കല്ലാനോട് സ്കൂളിൽ ഹെഡ്മാസ്റ്റർ ബിജു കെ.സി, പി.ടി.എ പ്രസിഡന്റ് ഷാജു നരിപ്പാറ, അധ്യാപകരായ നൈസിൽ തോമസ്, അയിഷ ഇ. നജ്മ, ലീപ ആന്റണി, ഷൈജ ജോസഫ്, ഷിബി ജോസ്, ഷനോജ് ആന്റണി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post