കൂരാച്ചുണ്ട് പഞ്ചായത്ത്, സാമൂഹിക ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഊർജിത ഉറവിട നശീകരണ ക്യാമ്പയിൻ ഒരു ദിനം, ഒരു വാർഡ് അഞ്ചാം വാർഡിൽ മെമ്പർ പ്രബീഷ് തളിയോത്ത് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ ക്യാമ്പയിന്റെ ഭാഗമായി. വീടുകൾ സന്ദർശിച്ച് മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. ലഘുലേഖ വിതരണം ചെയ്തു.
CDS മെമ്പർ ലീല ശ്രീധരൻ, രാമകൃഷ്ണൻ എഴുത്തുക്കണ്ടി, രാഘവൻ മൂലത്തുത്താഴെ, ബാവോസ് മാത്യു ജെ. കല്ലോലിക്കൽ, റഫീഖ് മൺവീട്, JPH ഐശ്വര്യ, അമ്രോസ് മൂന്നുകണ്ടത്തിൽ, ആശാവർക്കർമാരായ ബേബി, സജിന, ജിജി, ലിസി എന്നിവർ നേതൃത്വം നൽകി.