Trending

ഭൂമിയിലെ മാലാഖമാരെ ആദരിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത്



സമർപ്പണ വിശുദ്ധിയോടെ, സേവന ചൈതന്യത്തോടെ നാടിന്റെ ജീവന് കാവലിരിക്കുന്ന നേഴ്‌സുമാരെ ഹൃദയത്തോട് ചേർത്ത് കൂരാച്ചുണ്ട് പഞ്ചായത്ത്‌. അന്താരാഷ്ട്ര നേഴ്സസ് ദിനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയിലെ നേഴ്സുമാരെ ആദരിച്ചു. പൂക്കൾ നൽകിയും മധുരം വിതരണം ചെയ്തും നാടിന്റെ സ്നേഹാദരം അറിയിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ബിജു 
കടലാശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർമാരായ എൻ.കെ കുഞ്ഞമ്മദ്, ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, മെഡിക്കൽ ഓഫീസർമാരായ ഡോ. അസ്‌ലം ഫാറൂഖ്, ഡോ. നൗഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മനു എ.എം, ബിനിൽ, പബ്ലിക്ക് ഹെൽത്ത്‌ നേഴ്സ് ഷീബ പി.കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post