കൂരാച്ചുണ്ട് ജവഹർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങൾക്കായി വായനകളരി സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോസ് കാരക്കട അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോർജ് ചിരട്ടവയലിൽ, ബേബി മംഗലത്ത്, സന്ദീപ് കളപ്പുരക്കൽ, ലീലാമ്മ
പുത്തേട്ടുപടവിൽ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. അഭിനയം, നാടൻപ്പാട്ട്, ചിത്രകല എന്നിവയിൽ പരിശീലനം നൽകി.