Trending

കെ. ബാലനാരായണൻ അന്തരിച്ചു



പേരാമ്പ്ര: മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ ജില്ലാ ചെയർമാനുമായ കടിയങ്ങാട് കിഴക്കയിൽ കെ. ബാലനാരായണൻ (70) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കെ.പി.സി.സി അംഗമാണ്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ഹേമലത (റിട്ട. അധ്യാപിക). മകൾ സിന്ധു. സംസ്‌കാരം വൈകീട്ട്.

Post a Comment

Previous Post Next Post