മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റെസ്ക്യൂ ടീമിനെ സജ്ജമാക്കി കൂരാച്ചുണ്ട് പഞ്ചായത്ത്. റെസ്ക്യൂ രംഗത്ത് പ്രവർത്തിക്കുന്ന യുവജന രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് യൂത്ത് കെയർ, ഡി.വൈ. എഫ്.ഐ യൂത്ത് ബ്രിഗേഡ്, യൂത്ത് ലീഗ് വൈറ്റ് ഗാർഡ്, കൂരാച്ചുണ്ട് റെസ്ക്യൂ, അമീൻ റെസ്ക്യൂ, ജെ. സി.ഐ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. അടിയന്തര ഘട്ടങ്ങളിൽ മെമ്പർമാർ മുഖേന ഇവരെ കോൺടാക്ട് ചെയ്യാവുന്നതാണ്.
സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർമാരായ ജോസ് വെളിയത്ത്, ജലീൽ കുന്നുംപുറത്ത്, ആൻസമ്മ എൻ.ജെ, പ്രബീഷ്
തളിയോത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, ജ്യോതിഷ് രാരപ്പൻക്കണ്ടി, ഷാരോൺ ബെന്നി, അജിത്ത് ടി.കെ, നന്ദകിഷോർ, റിഷാൽ ഒ.കെ, ബഷീർ കൊല്ലിയിൽ, അരുൺ സക്കറിയ, റിജിൻ എന്നിവർ സംസാരിച്ചു.