Trending

ഗൂഗിൾ പേയിൽ പണമയയ്ക്കാ‍‍ൻ ഇനി പിൻ നമ്പർ 'വേണ്ട', പുതിയ ഫീച്ചർ ഇങ്ങനെ

ന്യൂഡൽഹി∙ പിൻ നമ്പറിനു പകരം വിരലടയാളം നൽകി 5,000 രൂപ വരെയുള്ള പണമിടപാട് നടത്താനുള്ള സൗകര്യം ഗൂഗിൾ പേ (ജിപേ), ഫോൺപേ, ഭീം, ക്രെഡ് അടക്കമുള്ള ആപ്പുകളിൽ ലഭ്യമായിത്തുടങ്ങി. ബയോമെട്രിക് രീതിയിലൂടെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനം നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) കഴിഞ്ഞ വർഷം അവതരിപ്പിച്ചെങ്കിലും അടുത്തിടെയാണ് ലഭ്യമായിത്തുടങ്ങിയത്.

ഭീം ആപ്പിലാണ് സേവനം ആദ്യം ലഭ്യമാക്കിയത്. നിലവിൽ ‘യുപിഐ ലൈറ്റ്’ ഒഴികെയുള്ള സാധാരണ ഇടപാടുകൾക്ക് പിൻ നിർബന്ധമാണ്. പുതിയ രീതിയനുസരിച്ച് ഫോണിലെ ഫിംഗർപ്രിന്റ് സ്കാനറിൽ വിരൽ പതിപ്പിച്ച് ഇടപാട് നടത്താം. രാജ്യത്തെ 70% പുതിയ സ്മാർട്ഫോണുകളിലും ബയോമെട്രിക് സ്കാനിങ് സാധ്യമാണ്. ഫിംഗർപ്രിന്റ് ആയതിനാൽ ഉപയോഗിക്കുമ്പോൾ സവിശേഷമായ ശ്രദ്ധ ആവശ്യമാണ്. ചിലയിനം ഫോണുകളിൽ ഫീച്ചർ ലഭ്യമാകാൻ സമയമെടുത്തേക്കും

ഫോൺ അൺലോക് ചെയ്യാനായി നിലവിൽ ഫിംഗർപ്രിന്റ് ഉപയോഗിക്കുന്നവരാണെങ്കിൽ, ഗൂഗിൾ പേ തുറന്ന് വലതുവശത്ത് മുകളിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക. പേയ്മെന്റ് മെതേഡ്സിൽ ബാങ്ക് അക്കൗണ്ട് എന്ന ഓപ്ഷനെടുക്കുക. നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുത്താലുടൻ ഏറ്റവും താഴെ ‘മാനേജ് ബയോമെട്രിക്സ്’ എന്ന ഓപ്ഷൻ കാണാം.

യൂസ് ഫിംഗർപ്രിന്റ് ഓർ ഫെയ്സ് ഐഡി’ എന്നത് ഇനേബിൾ ചെയ്യുക. പിൻ ടൈപ് ചെയ്ത ശേഷം ഫിംഗർപ്രിന്റ് നൽകുക.

∙ നിലവിൽ ഫോണിൽ ഫിംഗർപ്രിന്റ് ഇനേബിൾ ചെയ്തിട്ടില്ലെങ്കിൽ ഫോണിന്റെ സെറ്റിങ്സിൽ പോയി അത് ചെയ്യണം. വിരൽ റജിസ്റ്റർ ചെയ്യാൻ ഓപ്ഷനുണ്ട്. അതിനു ശേഷം വേണം ഗൂഗിൾ പേയിൽ ബയോമെട്രിക്സ് ഇനേബിൾ ചെയ്യാൻ.

ഇനി സുഹൃത്തിന് പണമയയ്ക്കുമ്പോൾ പിൻ നമ്പറിനു പകരം ഫിംഗർപ്രിന്റ് ആയിരിക്കും ചോദിക്കുക. അത് നൽകുന്നതോടെ അതിവേഗം ഇടപാട് പൂർത്തിയാകും

Post a Comment

Previous Post Next Post