Trending

എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാലാ ക്രമത്തിൽ; പ്രോ ടേം സ്പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ആദ്യമായി ഇ വി അബ്ദുൾ ഗഫൂർ ആണ് സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രി വി ഡി സതീശൻ 105-ാമനായും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 133ാമനായും സത്യ പ്രതിജ്ഞ ചെയ്യും. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയാകും അവസാനമായി സത്യപ്രതിജ്ഞ ചെയ്യുക. ഗോപകുമാർ (33ാമത്), വി മുരളീധരൻ (64ാമത്), രാജീവ് ചന്ദ്രശേഖർ (83ാമത്) എന്നിങ്ങനെയാകും ബിജെപി എംഎൽഎമാരുടെ സത്യപ്രതിജ്ഞ.


Post a Comment

Previous Post Next Post