Trending

ഊട്ടിയിൽ മേയ് 1 മുതൽ ഗതാഗത നിയന്ത്രണം; മസിനഗുഡി വഴിയുള്ള യാത്ര അനുവദിക്കില്ല

ഊട്ടി: വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മേയ് ഒന്നുമുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. വലിയ വാഹനങ്ങളും 12 സീറ്റുമുതലുള്ള വാനുകളും ഊട്ടി നഗരത്തിനുള്ളിലേക്ക് കടത്തിവിടില്ല

മേട്ടുപ്പാളയം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കൂനൂർവഴി ഊട്ടിയിലേക്ക് പോകണം. ഊട്ടിയിൽനിന്ന് മേട്ടുപ്പാളയത്തേക്കുള്ള വാഹനങ്ങൾ കോത്തഗിരി വഴിയാണ് പോകേണ്ടത്.

ഗൂഡല്ലൂർ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങൾ പഴയ ഹിന്ദുസ്ഥാൻ ഫോട്ടോ കമ്പനിക്കുമുൻപിൽ നിർത്തിയിട്ട് സഞ്ചാരികൾ സർക്യൂട്ട് ബസിൽ യാത്രചെയ്യണം. ചെറിയ വാഹനങ്ങൾക്ക് തലകുന്ത, ഫോറസ്റ്റ് ഗേറ്റ് വഴി ഊട്ടിയിലേക്ക് പോകാം.

മസിനഗുഡി, കല്ലട്ടി വഴി സഞ്ചാരികൾ ഊട്ടിയിലേക്ക് വരുന്നത് നിരോധിച്ചു. റോഡിൽ സീസൺ സമയത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാലാണ് ഈ നിയന്ത്രണം.


Post a Comment

Previous Post Next Post