സീറോ സോഴ്സ്, സീറോ ഡെങ്കു സന്ദേശവുമായി കൂരാച്ചുണ്ട് പഞ്ചായത്ത്, സാമൂഹിക ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവ സംയുക്തമായി നടത്തുന്ന ഒരു ദിനം, ഒരു വാർഡ് ജനകീയ ക്യാമ്പയിൻ വിജയകരമായി തുടരുന്നു.
എട്ടാം വാർഡ് കല്ലാനോട്ടെ ക്യാമ്പയിൻ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി അധ്യക്ഷത വഹിച്ചു.
5 സ്‌ക്വാഡുകളിലായി മുപ്പതോളം ആളുകൾ വാർഡിലെ വീടുകൾ സന്ദർശിച്ച് മഴക്കാല രോഗങ്ങളെക്കുറിച്ച്
ബോധവത്കരണം നടത്തി. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ചിത്രലേഖ, നീതു, ഉമ ഗോപി, കാർത്തിക വിജയൻ, ജോഷിത മനോജ്, ശ്രീജ ബാലൻ, സാലമ്മ, ചന്ദ്രിക, ഷൈമോൾ ജോർജ്, മിനി ജെയിംസ്, പ്രീതിക രാജേഷ്, മിനി പുളിച്ചമാക്കൽ എന്നിവർ നേതൃത്വം നൽകി.