Trending

തലമുറകളുടെ ടീച്ചർക്ക് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ സ്നേഹാദരം


43 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുന്ന വട്ടച്ചിറ അങ്കണവാടി ടീച്ചർ ഏലിയാമ്മ തോമസ് പാറുകുന്നേലിന് കൂരാച്ചുണ്ട് പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. 

1983ൽ പുതുപ്പാടി പഞ്ചായത്തിലെ അങ്കണവാടിയിലാണ് ഏലിയാമ്മ ടീച്ചർ ജോലി ആരംഭിച്ചത്. 13 വർഷം അവിടെയും 4 വർഷം ബാലുശ്ശേരി പഞ്ചായത്തിലെ പുത്തൂർവട്ടം
അങ്കണവാടിയിലും സേവനം ചെയ്തു. 2000 ഓഗസ്റ്റ് 1 മുതൽ കൂരാച്ചുണ്ട് പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിലെ വട്ടച്ചിറ അങ്കണവാടിയിലാണ്. ഭർത്താവ് സണ്ണി, മക്കളായ അഭിജിത്ത്, അലീന എന്നിവർ അടങ്ങുന്നതാണ് ടീച്ചറുടെ കുടുംബം. 
യാത്രയയപ്പ് യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, വികസനകാര്യ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, മെമ്പർമാരായ സണ്ണി ജോസഫ് കാനാട്ട്, ജലീൽ കുന്നുംപുറത്ത്, പ്രബീഷ് തളിയോത്ത്, ബിന്ദു കുര്യൻ ആനിക്കാട്ട്, സെക്രട്ടറി മനിൽകുമാർ കെ.പി, ICDS സൂപ്പർവൈസർ ഉദയ ജോയി, അങ്കണവാടി ടീച്ചർമാരായ നിർമല വി., റീന ബാബു എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post