Trending

വർണശോഭ വിതറി കൗമാരക്കാരുടെ വർണക്കൂട്ട് പ്രോഗ്രാം











ബാലുശ്ശേരി അഡീഷണൽ ICDSന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ 56, 57, 61, 63, 67 നമ്പർ അങ്കണവാടികളുടെ നേതൃത്വത്തിൽ കൗമാരക്കാർക്കായി *വർണ്ണക്കൂട്ട്* സംഘടിപ്പിച്ചു.  
പൂവത്തുംചോല അങ്കണവാടിയിൽ നടന്ന പരിപാടി അഞ്ചാം വാർഡ്‌ മെമ്പർ പ്രബീഷ് തളിയോത്ത് ഉദ്ഘാടനം ചെയ്തു. 

സ്ക്രീൻ അഡിക്ഷൻ, 
ശൈശവ വിവാഹ നിരോധനം, 
സ്ത്രീധന നിരോധനം, 
പാമ്പുകടി പ്രതിരോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സൈക്കോ- സോഷ്യൽ കൗൺസിലർ സുനിഷ ക്ലാസ് നയിച്ചു. കുട്ടികളുടെ ക്ലബ് രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 

അങ്കണവാടി ടീച്ചർമാരായ ഗ്രേസി, സാജി, റീന, ഷൈനി, ഷീബ, ആശാവർക്കർ ലിസി, മെർലിൻ, വിദ്യാർത്ഥി പ്രതിനിധി ആയിഷ എന്നിവർ പ്രസംഗിച്ചു. നാൽപതോളം കുട്ടികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post