Trending

ഒരു ദിനം, ഒരു വാർഡ് ക്യാമ്പയിൻ ആഘോഷമാക്കി 13ാം വാർഡ്


ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്, സാമൂഹിക ആരോഗ്യ കേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഉറവിട നശീകരണ ക്യാമ്പയിന്റെ രണ്ടാം ദിനം വോളന്റിയർമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

പതിമൂന്നാം വാർഡ് വട്ടച്ചിറയിൽ നടന്ന ക്യാമ്പയിൻ മെമ്പർ എൻ.കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി അധ്യക്ഷത വഹിച്ചു. 
നൂറോളം ആളുകൾ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് വാർഡിലെ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.

ഒരു ദിനം, ഒരു വാർഡ് എന്ന പേരിലുള്ള ക്യാമ്പയിനിൽ വാർഡ് മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കാളികളായി. 

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനു, ആശാവർക്കർ ഓമന രവീന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, വൈസ് ചെയർപേഴ്‌സൺ സമീറ, ദീപ, സജിനി വിജയൻ, നസീമ, ഷാലിമ, ബിന്ദു, സൗമ്യ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post