Trending

കൂരാച്ചുണ്ട് മികച്ച BMC ക്ഷീരസംഘം





      കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ആനന്ദ് മാതൃക ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങളിൽ നിന്നും 2024-25 വർഷത്തെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബൾക്ക് മിൽക്ക് കൂളർ സംഘത്തിനുള്ള ജില്ലാതല അവാർഡ് കൂരാച്ചുണ്ട് ക്ഷീരോൽപ്പാദക സംഘത്തിന് ലഭിച്ചു. കോഴിക്കോട് കാലിക്കറ്റ് ടവർ കോൺഫറൻസ് ഹാളിൽ ബഹു.മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്ത മിൽമ മലബാർ മേഖലാ യൂണിയൻ്റെ ചടങ്ങിൽ മിൽമ ഡയറക്ടർ നാരായണൻ.പി.പി യിൽ നിന്നും സംഘം പ്രസിഡണ്ട് ജോർജ് പൊട്ടുകുളത്തിൽ, സെക്രട്ടറി ബെസ്‌ലിൻ മഠത്തിനാൽ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. വെറ്ററിനറി സയൻസ് പഠിക്കുന്ന ക്ഷീരോൽപ്പാദകരുടെ മക്കൾക്കുള്ള സ്കോർളർഷിപ്പും ക്ഷീരസംഘം ഡയറക്ടർ കീർത്തിറാണിയുടെ മകൻ ജാക്സ് വർഗ്ഗീസിന് ചടങ്ങിൽ വെച്ച് മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് സമ്മാനിച്ചു.

Post a Comment

Previous Post Next Post