ക്ഷീരവികസന വകുപ്പ്, കല്ലാനോട്, കൂരാച്ചുണ്ട് ക്ഷീരോൽപാദക സംഘങ്ങൾ എന്നിവയുടെ
സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി സംഘടിപ്പിക്കുന്ന ത്രിദിന ശാസ്ത്രീയ പശുപരിപാലന
പരിശീലനത്തിന് തുടക്കമായി. കൂരാച്ചുണ്ട് പാരീഷ് ഹാളിൽ നടക്കുന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിലെ ട്രെയിനർമാരാണ് ക്ലാസുകൾ നയിക്കുന്നത്.
ബ്ലോക്ക് മെമ്പർ അരുൺ ജോസ്, വാർഡ് മെമ്പറും കല്ലാനോട് ക്ഷീരോൽപാദക സംഘം പ്രസിഡന്റുമായ സണ്ണി ജോസഫ് കാനാട്ട്, ബാലുശ്ശേരി ഡയറി എക്സ്റ്റൻഷൻ ഓഫീസർ ആബിദ, കോഴിക്കോട് ഡയറി ട്രെയിനിങ്ങ് സെന്റർ പ്രിൻസിപ്പാൾ വർക്കി ജോർജ്, വൈസ് പ്രിൻസിപ്പാൾ ലാവണ്യ സി., കട്ടിപ്പാറ വെറ്ററിനറി സർജൻ ഡോ. എം. മുഹമ്മദ് ആസിഫ്, ക്ഷീരവികസന ഓഫീസർ മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. കൂരാച്ചുണ്ട് ക്ഷീരോൽപാദക സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളം സ്വാഗതവും സെക്രട്ടറി ബെസ്‌ലിൻ ജോസഫ് നന്ദിയും പറഞ്ഞു.
