സംസ്ഥാന സർക്കാർ ശുചിത്വ മിഷന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച തുമ്പൂർമൂഴി മോഡൽ കമ്പോസ്റ്റ് യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി അബ്രാഹം പുല്ലൻകുന്നേൽ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർ ജോസ് വെളിയത്ത്, പ്രിൻസിപ്പാൾ ഷാജി കുര്യൻ, ഹെഡ്മാസ്റ്റർ ബിജു എന്നിവർ സംസാരിച്ചു.
അധ്യാപകരായ ഷൈമ കെ., ധന്യ വി.ടി. ജിപ്സ മരിയ, നിഷിത കുമാരി, സിനി പോൾ, ഷീന ജോസഫ്, ജാൻസി ചാക്കോ എന്നിവർ നേതൃത്വം നൽകി. മൂന്ന് ലക്ഷത്തി പത്തൊമ്പതിനായിരം രൂപ ചിലവിട്ടാണ് പഞ്ചായത്ത് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചത്.

