Trending

മറ്റൊരാളുടെ ബാങ്ക് ലോണിന് ജാമ്യം നിൽക്കുമ്പോൾ മൂന്നുവട്ടം ചിന്തിക്കണം.....!?





ബാങ്കിൽ നിന്നും ലോണെടുത്ത് വാഹനം വാങ്ങി. എല്ലാ ഇഎംഐയും കൃത്യമായി അടച്ചു തീർത്തു. വാഹനത്തിന്റെ Hypothicationമാറ്റിയെടുക്കുവാൻ വേണ്ടി NOC ചോദിച്ചപ്പോൾ, താൻ ജാമ്യക്കാരനായി നിന്നിട്ടുള്ള നിന്നിട്ടുള്ള മറ്റൊരു ലോണിൽകുടിശ്ശികയുണ്ടെന്നുള്ള കാരണം നിരത്തി BANK സർട്ടിഫിക്കറ്റ് നിഷേധിച്ചു.. ഇത് ശരിയാണോ?

ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 171 &128 അനുസരിച്ചു ജാമ്യക്കാരന്റെ ബാധ്യത കടക്കാരന്റെ ബാധ്യതയോടൊപ്പം ബാങ്കിൽനിലനിൽക്കുന്നതായിരിക്കും.( Co-existence)
അതായത് കടക്കാരൻ കടം അടച്ചു തീർക്കുന്നതു വരെ ജാമ്യക്കാരന്റെ ബാധ്യത മാറ്റമില്ലാതെ നിലനിൽക്കും.

അങ്ങനെ Liablity ഉണ്ടാകാതിരിക്കണമെങ്കിൽ ബാങ്കുമായി ജാമ്യം നിന്നിട്ടുള്ള ലോണുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉടമ്പടി ഉണ്ടായിരിക്കണം. അത്തരം ഉടമ്പടി ഇല്ലാത്തിടത്തോളംകാലം ജാമ്യക്കാരൻ ബാങ്കിനോട് കടപ്പെട്ടിരിക്കുന്നു. തന്റെ സ്വന്തം കടം അടച്ചുതീർത്താൽ പോലും, ജാമ്യം നിന്ന ലോണിൽ കുടിശ്ശികയുണ്ടെങ്കിൽ ബാങ്കിൽ നിന്ന് വിടുതൽ ലഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. പരാതി അസ്ഥാനത്താണ്. ഒരിക്കൽ സാലറി സർട്ടിഫിക്കറ്റ് നൽകി ജാമ്യം നിൽക്കുകയും,പിന്നീട് കടക്കാരൻ അത് അടച്ചു തീർക്കാതെ വരികയും ചെയ്താൽ ബാങ്ക് സാലറിയിൽ കൈ വയ്ക്കും. എന്നാൽ രണ്ട് സാലറി സർട്ടിഫിക്കറ്റ് ലോൺ എടുക്കാനായി കടക്കാരൻ ബാങ്കിന് നൽകിയിട്ടുണ്ട്. തന്റെ സാലറിയിൽ നിന്നും മാത്രം റിക്കവർ ചെയ്യുന്നത് അധാർമികമാണെന്ന വാദം നിലനിൽക്കില്ല. ആരുടെ സാലറിയിൽ നിന്നാണ് കുടിശിക പിടിക്കേണ്ടതെന്ന തീരുമാനം എടുക്കേണ്ടത് കടം കൊടുത്ത ബാങ്ക് ആണ്. എന്നാൽ കടക്കാരനെതിരെ ജാമ്യം നിന്ന ആൾക്ക് നിയമനടപടികളുമായി മുന്നോട്ടു പോകാവുന്നതാണ്..



Post a Comment

Previous Post Next Post