Trending

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം.



സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) പൊതുപരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും. പരീക്ഷകള്‍ നിശ്ചിത ഷെഡ്യൂള്‍ പ്രകാരം ഈ മാസം 30 വരെയാണ് നടക്കുക.പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 3031 പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നായി 4,17,497 കുട്ടികളാണ് കേരളത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചോദ്യപേപ്പര്‍ വിതരണം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ആയിരക്കണക്കിന് അധ്യാപകരെയാണ് ഇന്‍വിജിലേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്.എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് അവസാനം വരെ തുടരും. തുടര്‍ന്ന് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രിലില്‍ ആരംഭിക്കും. ഫലം മേയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗള്‍ഫ് കേന്ദ്രങ്ങളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഭാഗിക മാറ്റം വരുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ചില പരീക്ഷാ കേന്ദ്രങ്ങളില്‍ നിശ്ചയിച്ചിരുന്ന തീയതികള്‍ മാറ്റിവച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 28നാന് അവസാനിക്കുക. 4,11,025 വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയും 4,52,437 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. 34.122 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയും എഴുതും. മെയ് 22നാണ് ഫലപ്രഖ്യാപനം.

Post a Comment

Previous Post Next Post