Trending

ചായക്ക് പലയിടത്തും 20 രൂപ വരെയായി; മലയാളിയുടെ സ്വന്തം പൊറോട്ടയും ദുര്‍ലഭം, മെനുവിൽ നിന്ന് വിഭവങ്ങൾ അപ്രത്യക്ഷം; ഗ്യാസ് പോയ നാടൻ ഹോട്ടലുകൾ



*കോഴിക്കോട്:* സംസ്ഥാനത്തെ പാചകവാതക ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ 40 ശതമാനം ഹോട്ടൽ മേഖലക്ക് നൽകണമെന്ന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് കടലാസിലൊതുങ്ങിയെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. കോഴിക്കോട് നഗരത്തിൽ പലയിടത്തും ഹോട്ടലുകളിൽ വിഭവങ്ങൾ വെട്ടിച്ചുരുക്കുകയും പ്രവർത്തന സമയം കുറയ്ക്കുകയും ചെയ്‌തു.

 പാചകത്തിന് ആവശ്യമായ വസ്തുക്കൾക്ക് ചിലവേറിയതോടെ ചായയുടെ വില പലയിടത്തും പതിനഞ്ച് മുതൽ ഇരുപത് വരെയാക്കി ഉയർത്തി.മിക്ക വിഭവങ്ങൾക്കും 20 ശതമാനം വരെ വില ഉയർന്നു. ഗ്യാസ് ഏജൻസി ഉറപ്പ് നൽകിയാൽ മാത്രമേ സ്ഥാപനം തുറക്കൂവെന്ന് കോഴിക്കോട് ആദാമിൻ്റെ ചായക്കടയുടെ ഉടമ പറയുന്നു. കട തുടങ്ങിയതിന് ശേഷം ആദ്യമായാണ് പൊറോട്ട മെനുവിൽ നിന്ന് പുറത്താകുന്നത്. വെറും അഞ്ചോ ആറോ ഇനം മാത്രമേ നൽകാൻ സാധിക്കുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.

Post a Comment

Previous Post Next Post