Trending

കുറ്റ്യാടിയിൽ വൻ ലഹരി വേട്ട,



ബാംഗ്ലൂരിൽ നിന്നും ലഹരിയുമായി വരികയായിരുന്ന എം.ഡി.എം.എ മൊത്ത വിൽപനക്കാരനെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫറാഷ് .ടി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും കുറ്റ്യാടി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. മലപ്പുറം സ്വദേശി ഷൈജൽ എന്ന ശിഹാബുദ്ധീനെയാണ് 12- 02-2026 ന് പുലർച്ചെ 266.08ഗ്രാം എം ഡി എം എ യുമായി പിടികൂടിയത്. കാറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
കുറ്റ്യാടി എസ് ഐ ഷമീർ ,ഗൗതം ഹരി, ഡാൻസാഫ് എസ് ഐ മാരായ രാജീവ് ബാബു, മനോജ് രാമത്ത്, എ എസ് ഐ മാരായ ജയരാജൻ പനങ്ങാട്, വി.വി. ഷാജി, വി. സി. ബിനീഷ് ,സദാനന്ദൻ വള്ളിൽ , രാജേഷ് കുനിയിൽ, സീനിയർ സി.പി.ഒ മാരായ ജിനീഷ് ബാലുശ്ശേരി, ഇ കെ അഖിലേഷ്, ജിജോ എം.പി, സി.പി.ഒ മാരായ ടി കെ. ശോഭിത്, മിഥുൻമോഹൻ, അനൂപ്സെൻ , ഹോം ഗാർഡ് സുശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Post a Comment

Previous Post Next Post