*വാഹനങ്ങൾ തടഞ്ഞു, കട കമ്പോളങ്ങൾ തുറന്നില്ല, കെ.എസ്.ആർ.ടി.സി സർവിസ് മുടങ്ങി*
*തിരുവനന്തപുരം:* ലേബർ കോഡുകളടക്കം തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കടകളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോകളും ടാക്സികളും ചരക്കുവാഹനങ്ങളും ഉൾപ്പെടെ നിരത്തിലിറങ്ങിയില്ല. ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഡയസ്നോൺ ഭീഷണിയുണ്ടായിട്ടും സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. ആശുപത്രികൾ പ്രവർത്തിച്ചെങ്കിലും ഒ.പിയിലടക്കം തിരക്കില്ലായിരുന്നു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച രാത്രി 12 വരെയായിരുന്നു പണിമുടക്ക്.
Tags:
latest