ഇന്ന് ദേശീയ ശാസ്ത്രദിനം
കൂരാച്ചുണ്ട് : വ്യാപാരമേഖലയിൽ അധികം കണ്ടു പരിചയമില്ലാത്ത കാർഷിക ഉപകരണങ്ങളാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ എൻജിനിയറായ അഭിനവും സഹപ്രവർത്തകരും തങ്ങ ളുടെ പരീക്ഷണശാലയിൽ ഒരുക്കിയിരിക്കുന്നത്. മലയോര കർ ഷക ഗ്രാമത്തിൽ ജനിച്ച അഭിനവ് വന്യമൃഗശല്യവും കൃഷിനാശവുമൊക്കെ ചെറുപ്പം മുതൽ കണ്ട് വളർന്നവനാണ്. കാർഷിക മേഖലയിലേക്ക് ശ്രദ്ധതിരിക്കാൻ അഭിനവിനെ പ്രേരിപ്പിച്ചതും ഈ കാര്യമാണ്.
നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന കൃഷിയിടത്തിലെ താപനിലയും മറ്റും ദൂരെയിരുന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനമാണ് അഭിനവ് ഉൾപ്പെ ട്ട അഗ്രോ ടീൻ ലാബ്‌സ് തയ്യാറാക്കിയിരിക്കുന്നത്. കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുള്ള അഗ്രസെൻസ് എന്ന ഉപകരണം വഴി ലഭിക്കുന്ന വിവരങ്ങൾ അഗ്രട്രാക് എന്ന വെബ്ബിലൂടെ നിരീക്ഷിക്കാനും സാധിക്കും. 2022-ൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയ സഹപാഠികളായ മാത്യു ജയ്‌സ്, അലോഷ് ജോണി, ക്രിസ്റ്റിൻ ജോസ് കുരുവിള, പ്രവീൺ അലോഷ്യസ്, കെ.കെ. ഒനേസിമോസ്, റിതിക് ജിജി എന്നിവരാണ് അഭിനവിൻ്റെ ടീമിലുള്ളത്. രണ്ടുവർഷമായി ഇതിനുള്ള വിവിധ സംവിധാനങ്ങൾ ഇവർ വികസിപ്പിച്ചുവരിക യാണ്.
കർഷകർക്കുതന്നെ ഘടിപ്പിക്കാവുന്ന ഓട്ടോമേഷൻ യൂ ണിറ്റാണ് ഇതെന്ന് കമ്പനി ഡയറക്ടറും, സിഇഒയുമായ അഭിനവ് ചൂണ്ടിക്കാട്ടി.
ഫാമിന്റെ പല ഭാഗങ്ങളിലായി സെൻസറുകൾ ഘടിപ്പിച്ച ശേഷം കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിച്ചാൽ മതി. ഫാമിലെ താപനില, ഈർപ്പം, കാർബൺ ഡയോക്സൈഡ് സാന്നിധ്യം തുടങ്ങിയ വിവരങ്ങൾ അഗ്രോട്രാക്ക് ഡാഷ്ബോർഡിലൂടെ തത്സമയം കൃഷിക്കാർക്കു കാണാം. ആവശ്യമെങ്കിൽ ഇത്തരം സൂചകങ്ങൾ നിശ്ചിതപരിധിക്കു പുറത്തായാൽ താനേ പ്രവർത്തിക്കുന്ന നിയന്ത്രണ സംവിധാനത്തിലൂടെ യോജ്യമായ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരാനു മാകും. ഫാമിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് യോജ്യമായ ശുപാർശകൾ നൽകുന്നതിനായി നിർമിതബുദ്ധി പ്രയോജനപ്പെടുത്തിയുള്ള പ്രത്യേക സംവി ധാനവും ഇവരുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
“കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന അഗ്രോടീൻ കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക പിന്തുണയ്ക്ക് ലീനാസ് മഷ്റൂം, ബാക് ടു ഫാം തുടങ്ങിയ സ്ഥാപന ങ്ങളുമായി സഹകരിക്കുന്നുണ്ട്." പുതുതായി കൂൺഫാം തുടങ്ങുന്നവർക്ക് സമ്പൂർണ സാങ്കേതികപിന്തുണ നൽകാൻ ഈ പങ്കാളിത്തം ഉപകരി ക്കുന്നു.
നെൽപ്പാടങ്ങളിലെയും മത്സ്യക്കുളങ്ങളിലെയും പമ്പിങ് ഓട്ടോമേഷനുള്ള സാങ്കേതികവിദ്യ യും അഗ്രോടീൻ ടീം കണ്ടുപിടിച്ചിട്ടുണ്ട്. കുറഞ്ഞ തുക ഈടാ ക്കി പമ്പിങ് സ്വയം നിയന്ത്രിത സംവിധാനത്തിലേക്കു കൊണ്ടു വരുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.
പുതിയ പമ്പ് സ്ഥാപിച്ചോ നിലവിലുള്ള പമ്പ് പരിഷ്കരിച്ചോ ഈ ഓട്ടോമേഷൻ സാധ്യമാക്കാം. കൃഷിയുടെ വളർച്ചഘട്ടമനുസരി ച്ചും വെള്ളത്തിൻ്റെ അമ്ലതയനുസരിച്ചുമൊക്കെ പാടത്തെ ജല നിരപ്പ് താനേ ക്രമീകരിക്കാൻ ഇതുവഴി സാധിക്കും. കൂരാച്ചുണ്ട് കല്ലോലിക്കൽ ബാവോസിൻ്റെയും ജിജിയുടെയും മകനാണ് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ അഭിനവ്.
റിപ്പോട്ടർ : നിസാം കക്കയം
