കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം നടത്തി. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ് സൺ ഡാർലി അബ്രാഹം അധ്യക്ഷത വഹിച്ചു.
കേരള സർക്കാർ ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വിദ്യാർഥി ഹരിതസേനാംഗങ്ങൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ, കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ എന്നിവയിലെ 40 വിദ്യാർത്ഥികൾ അവാർഡിന് അർഹരായി. 1000 രൂപയും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
4 സ്കൂളിലെയും വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ്, ബ്ലോക്ക് മെമ്പർ അരുൺ ജോസ്,
വാർഡ് മെമ്പർമാരായ സണ്ണി ജോസഫ്, ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, ഹെഡ്മാസ്റ്റർ കെസി ബിജു, അധ്യാപകരായ സംഗീത ജോസഫ്, ദീപ മാത്യു, ദീപ സാവൂൾ, പിടിഎ പ്രസിഡന്റ് ഷാജു നരിപ്പാറ, സന്ദീപ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ സജി കരോട്ട് സ്വാഗതവും ഹെഡ്മാസ്റ്റർ കെസി ബിജു നന്ദിയും പറഞ്ഞു.
