Trending

പെരുന്നാൾ നമ്മൾ അങ്ങട് കളറാക്കീട്ടോ



നമ്മടെ കല്ലാനോട് പള്ളി പെരുന്നാൾ നമ്മൾ അങ്ങട് കളറാക്കീട്ടോ. മനസ് നിറക്കുന്ന പാട്ടുകളും പ്രാർത്ഥനകളുമായി ദേവാലയത്തിൽ വിശുദ്ധ കുർബാന. വൈദ്യുത ദീപങ്ങളാൽ അലംകൃതമായ വഴിയിലൂടെ തോണിക്കടവിലേക്ക് പ്രദക്ഷിണം.

വിവിധതരം കുരിശുകളുമായി മുതിർന്നവർ. വ്യത്യസ്ത നിറത്തിലുള്ള മുത്തുകുടകളുമായി നീല സാരിയണിഞ്ഞ അമ്മമാർ. വിശുദ്ധരുടെ രൂപങ്ങളുമായി യുവജനങ്ങൾ. മഞ്ഞയും വെള്ളയും ചേർന്ന കൊടികളുമായി കുട്ടികൾ.

വഴിനീളെ കണ്ണഞ്ചപ്പിക്കുന്ന ആകാശകാഴ്ചകൾ.
റിസർവോയറിൽ മാസ്മരിക ദീപാലങ്കാരം. പന്തലിൽ ഹൃസ്വമായ തിരുനാൾ സന്ദേശം. ശേഷം കണ്ണിനും കാതിനും കുളിർമയേകുന്ന കരിമരുന്ന് കലാപ്രകടനം. ജാതിമത ഭേദമില്ലാതെ നൂറുകണക്കിന് ആളുകൾ.

പ്രാർത്ഥനാമഞ്ജരികളുമായി തിരികെ ദേവാലയത്തിലേക്ക്. വീണ്ടും കരിമരുന്നിന്റെ മോഹന കാഴ്ചകൾ. തമ്പോലയുടെ ദ്രുതതാളം. നാസിക് ഡോളിന്റെ ശരവേഗം. ശിങ്കാരി മേളത്തിന്റെ ചടുലഭാവം. ബാന്റിന്റെ രാസലയം. വാദ്യഘോഷത്തിൽ അടിത്തിമർത്ത് യുവക്കൂട്ടം. ഇതാ ഇവിടെ വിസ്മയങ്ങൾ തുടർന്നുകൊണ്ടേയി രിക്കുന്നു....

Post a Comment

Previous Post Next Post