Trending

2026 ലെ ആദ്യ സൂര്യഗ്രഹണത്തിന് ഇനി ദിവസങ്ങൾ മാത്രം, സൂര്യഗ്രഹണം ആർക്കൊക്കെ കാണാം ?



ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണത്തിന് (Solar Eclipse Surya Grahan)៣៣ ദിവസങ്ങൾ മാത്രം ബാക്കി. ശാസ്ത്ര ലോകം ഈ അദ്ഭുത പ്രതിഭാസത്തിന് ഒരുങ്ങി കഴിഞ്ഞു. 2026 ലെ ആദ്യ സൂര്യഗ്രഹണം എന്നതിലുപരി എല്ലാവരും കാത്തിരിക്കുന്നത് വലയഗ്രഹണം കാണാനാണ്. ഈ സമയം സൂര്യൻ ചുവപ്പ് നിറത്തിലോ ഓറഞ്ച് നിറത്തിലോ തെളിഞ്ഞ് നിന്ന് ഒരു അഗ്നി വളയമായി മാറും.

*ഫെബ്രുവരി 17 ന് എപ്പോൾ? എവിടെ ?*

ഫെബ്രുവരി 17 ന് സംഭവിക്കുന്ന വലയ ഗ്രഹണം മിനിട്ട് 20 സെക്കൻ്റ് വരെ നീണ്ടുനിൽക്കും. ഗ്രഹണം ഉച്ചയ്ക്ക് 12.31 ന് [UTC:7.01] ഗ്രഹണം ആരംഭിക്കും. ഇത്തവണത്തെ പ്രത്യേകത എന്തെന്നാൽ സൂര്യന്റെ കേന്ദ്രത്തിൻ്റെ 96 ശതമാനവും ചന്ദ്രൻ മറയ്ക്കും എന്നതാണ്. കുറച്ചു പേർക്ക് മാത്രമേ ഈ ആകാശ പ്രതിഭാസം കാണാൻ സാധിക്കൂ എന്നതാണ് ഏറ്റവും വലിയ അദ്ഭുതം.

ആർക്കൊക്കെ സൂര്യഗ്രഹണം കാണാം

അന്റാർട്ടിക്കയിലെ വിദൂര പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഈ അദ്ഭുത കാഴ്ച്ച കാണാൻ സാധിക്കുകയുള്ളൂ. മാത്രമല്ല തെക്കൻ അർജന്റീന, ചിലി, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങൾ, സമീപ സമുദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഗ്രഹണം ദൃശ്യമാകും.

Post a Comment

Previous Post Next Post