SIR കരട് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നത് ഒരു മെസ്സേജ് മാത്രം അയച്ച് അറിയാൻ കഴിയും.
*ഇതിനായി ചെയ്യേണ്ടത്:*
1.മൊബൈൽ ഫോണിലെ മെസേജ് അയക്കുന്നത് തുറക്കുക.
2. To സെന്റ് എന്ന ഭാഗത്ത് 1950 എന്ന് ടൈപ്പ് ചെയ്യുക.
3. അതിനുശേഷം ചാറ്റ് എന്ന ഭാഗത്ത് ECI എന്ന് ഇംഗ്ലിഷ് വലിയ അക്ഷരത്തിൽ ടൈപ്പ് ചെയ്യുക, തുടർന്ന് *ഒരു സ്പേസ് ഇട്ടതിനു ശേഷം വോട്ടേഴ്സ് ഐഡി കാർഡ് നമ്പർ* 'ടൈപ്പ് ചെയ്ത് (ഉദാ. ECI ZMG098765542) മെസേജ് അയ യ്ക്കുക.
ഉടൻ തന്നെ അനുമതി ചോദിക്കും. allow എന്നതിൽ ക്ലിക്ക് ചെയ്യുക. അൽപ നിമിഷ ങ്ങൾക്കകം മറുപടി എസ്.എം.എസ് ലഭിക്കും.
ഇതിൽ കരട് പട്ടികയിൽ *രേഖപ്പെടുത്തിയ പേര്, ക്രമനമ്പർ, പാർട്ട് നമ്പർ, അസംബ്ലി മണ്ഡലം, ജില്ല എന്നിവ അടങ്ങിയിരിക്കും.*
അതേസമയം, മറുപടി മെസേജിൽ നോട്ട് ഫൗണ്ട്, എറർ എന്നൊക്കെയാണ് വരുന്നതെങ്കിൽ പുതിയ കരട് പട്ടികയിൽ പേര് ഇല്ല എന്ന് മനസ്സിലാക്കാം.
പേര് ഇല്ലാത്തവർ പേര് ഉൾപെടുത്താൻ
ബി എൽഒയെ സമീപിക്കണം.
വോട്ടർ പട്ടികയിൽ പേർ ചേർക്കുന്നവരുടെ അറിവിലേയ്ക്ക് ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ നിർബന്‌ധമാണ്
Tags:
latest