ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് റൂബി ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ വെറ്ററൻസ് ടൂർണമെന്റിൽ യംഗ്സെറ്റ്ലേഴ്സ് കല്ലാനോടിനെ 3 ഗോളുകൾക്ക് അട്ടിമറിച്ച് MSR തലയാട് ജേതാക്കളായി. ടൂർണമെന്റ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ ബ്രിജേഷ് എളംപ്ലാശേരി
എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
വിന്നേഴ്സ്- റണ്ണേഴ്സ് അപ്പ് ടീമുകൾക്കും ബെസ്റ്റ് ഗോൾ കീപ്പർ തലയാടിന്റെ ആദിപൻ, ബെസ്റ്റ് ബാക്ക് തലയാടിന്റെ ഷുക്കൂർ, ബെസ്റ്റ് ഹാഫ് തലയാടിന്റെ സാലി, ബെസ്റ്റ് ഫോർവേഡ് കല്ലാനോടിന്റെ സുജിത് തോമസ് എന്നിവർക്കും കൂരാച്ചുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ KP സുനിൽകുമാർ സമ്മാനങ്ങൾ കൈമാറി.
ഫാ. വട്ടുകുളം ടൂർണമെന്റിന്റെ അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ ജനത കരിയാത്തുംപാറയെ 2 ഗോളിന് തോൽപ്പിച്ച് MES മമ്പാട് രണ്ടാം റൗണ്ടിലേക്ക് കടന്നു. KP സുനിൽകുമാർ, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ തോമസ് കുമ്പുക്കൽ എന്നിവർ കളിക്കാരെ
പരിചയപ്പെട്ടു. മമ്പാടിനുവേണ്ടി ആദ്യ ഗോൾ നേടിയ അൻഷാദ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
നാളെ നടക്കുന്ന ഒന്നാം ക്വാർട്ടർ ഫൈനലിൽ വിക്ടറി ചാലിടവും മിലാഷ് വാഴക്കാടും തമ്മിലാണ് മത്സരം. മത്സരത്തിന്റെ ആവേശം പകരാൻ നാളെ മുതൽ ദിവസവും റീൽസ് മത്സരമുണ്ടാകും. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ടൂർണമെന്റ് സ്പെഷ്യൽ വാർത്തകളും ഷെയർ ചെയ്യും.
