Trending

പ്രകാശനം ചെയ്തു


 പ്രകാശനം ചെയ്തു

കുരാച്ചുണ്ട് • കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ 21ന് ആരംഭിക്കുന്ന ഫാ. ജോർജ് വട്ടുകുളം-സ്‌മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ റൂബി ജൂബിലി ലോഗോ ബ്ലോക്ക് പഞ്ചായത്ത് മെംബർ അരുൺ ജോസ് ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിലിനു നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി അനു കടുകൻമാക്കൽ അധ്യക്ഷത വഹിച്ചു. സ്കറിയ പരുത്തപ്പിള്ളി, പ്രകാശ് വെട്ടിക്കുഴി, ജോസ് ആക്കൽ, ജോയി വെട്ടിക്കുഴി, സണ്ണി തടത്തിൽ, ജോർജ് തടത്തിൽ, തോമസ് തറയിൽ എന്നി*വർ പങ്കെടുത്തു. കക്കയം സ്വദേശി സാൻജോ സണ്ണിയാണു ലോഗോ ഡിസൈൻ ചെയ്തത്. 12 ടീമുകൾ പങ്കെടുക്കും.ഫെബ്രുവരി 1 വരെ ദിവസേന വൈകിട്ട് 4.30നാണ് മത്സരം..

Post a Comment

Previous Post Next Post